ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുണ്ടായ തീപിടുത്തത്തില്‍ നൂറിലധികം കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. പരേഡ് ബസാറില്‍ തീപ്പിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീപ്പിടിത്തത്തില്‍ ഒരു കുട്ടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.