കശ്മീരിലേക്കു നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ വധിച്ചു

ബുധന്‍, 31 ജൂലൈ 2013 (13:32 IST)
PTI
PTI
കശ്മീരിലേക്കു നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യ-പാക്ക്‌ നിയന്ത്രണരേഖ കടന്ന് കശ്മീരിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചതിനെ തുടര്‍ന്ന് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തിയ രണ്ടു ശ്രമങ്ങളും സൈന്യം നിഷ്ഫലമാക്കി. കഴിഞ്ഞദിവസവും ഒരു നുഴഞ്ഞുകയറ്റക്കാരന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ത്യ-പാക്ക്‌ അതിര്‍ത്തിയില്‍ അടുത്തക്കാലത്തായി നുഴഞ്ഞുകയറ്റം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

നുഴഞ്ഞുകയറ്റക്കാരുടെയും ഭീകരരുടെയും നീക്കം അറിയാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചും സൈന്യം നിരീക്ഷണം നടത്തുന്നുണ്ട്‌. കൂടാതെ പെട്രോളിങ്ങും കര്‍ശനമാക്കി.

വെബ്ദുനിയ വായിക്കുക