കര്‍ണാടകയില്‍ കലാപം, അക്രമികള്‍ക്ക് നേരെ വെടിവയ്പ്പ്; നിരോധനാജ്ഞ നീട്ടി, ബസുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നു
കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകയില്‍ കലാപതുല്യമായ അന്തരീക്ഷം. അക്രമികളെ തുരത്താന്‍ പൊലീസ് വെടിയുതിര്‍ത്തതില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ബംഗളൂരുവില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. ഓണത്തിന് നാട്ടിലേക്ക് വരാനാവാതെ അനേകായിരം മലയാളികള്‍ ബാംഗ്ലൂരില്‍ കുടുങ്ങിക്കിടക്കുകയാണ്.