രാജ്യത്തെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ തൂലികയുടെ ശക്തിയില്‍ ജനിച്ചവയാണ്. ഇന്ത്യ പോസ്റ്റ്, സണ്‍ഡേ ഒബ്‌സര്‍വര്‍, ദ ഇന്‍ഡിപെന്‍ഡന്റ്, പയനിയര്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലും വിനോദ് മേത്തയായിരുന്നു. ഒടുവിലായി പുറത്തിറക്കിയ മാസികയാണ് ഔട്ട്‌ലുക്ക്. 2012 ഫെബ്രുവരി ഒന്നുവരെ ഔട്ട്‌ലുക്ക് മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു.
മീനാകുമാരിയുടെയും സഞ്ചയ് ഗാന്ധിയുടെയും ജീവചരിത്രം അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. സ്വന്തം സ്മരണകള്‍ കോര്‍ത്തിണക്കി ലക്‌നൗ ബോയ് എന്ന പുസ്തവും രചിച്ചു. ബോംബെ, എ പ്രൈവറ്റ് വ്യൂ, ദ സഞ്ചയ് സ്റ്റോറി, മീനാകുമാരി, മിസ്റ്റര്‍ എഡിറ്റര്‍, ഹൗ ക്ലോസ് ആര്‍ യു ടു ദ പി എം, ലക്‌നൗ ബോയ് എന്നിവയാണ് പ്രധാന കൃതികള്‍.