ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ആക്രമണം. തന്റെ ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഇര്ഫാന് പത്താന് നേരെ സൈബര്‍വാദികള്‍ രംഗത്തെത്തിയത്. ‘ ദിസ് ഗേള്‍ ഈസ് ട്രബിള്‍ ‘ എന്ന് പറഞ്ഞ് കൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്ക്കൊപ്പമിരിക്കുന്ന ഫോട്ടോയായിരുന്നു ഇര്ഫാന് പത്താന് ഫേസ്ബുക്കില്‍ ഇട്ടത്.
നേരത്തെ സ്ലീവ് ലെസ് വസ്ത്രമണിഞ്ഞ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് നേരെയും മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു. ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ അന്നു വന്ന കമന്റുകള്‍ക്ക് ഷമി ചുട്ട മറുപടി നല്‍കിയിരുന്നു.