എടിഎമ്മില്‍ നിന്ന് വെറുംകൈയോടെ മടങ്ങിയെത്തിയ ഭാര്യയെ യുവാവ് കൊലപ്പെടുത്തി; നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ മരിച്ചത് 33 പേര്‍ !
ബുധന്‍, 16 നവംബര്‍ 2016 (17:10 IST)
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിന് ശേഷം ഈ പ്രക്രിയയുമായി നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ട് 33 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നിന്നവര്‍ മുതല്‍ ചികിത്സയ്ക്ക് പണമില്ലാതെയായവരും പണം നഷ്ടപ്പെടുമെന്ന വേവലാതി മൂലം പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമായവരും വരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും വരെ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1. മകളുടെ വിവാഹത്തിന് നാലുദിവസം മാത്രമുള്ളപ്പോള്‍ പഞ്ചാബില്‍ സുഖ്‌ദേവ് സിംഗ് എന്നൊരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. കല്യാണത്തിന്‍റെ ഒരുക്കങ്ങള്‍ക്ക് ആവശ്യമായ പുതിയ കറന്‍സി ഇല്ലാത്തതിനാല്‍ ദുഃഖിതനായിരുന്നു അദ്ദേഹം.
2. അമ്മ ആവശ്യത്തിന് നൂറുരൂപയും ചില്ലറയും നല്‍കാത്തതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷറില്‍ ഒരു പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു.
3. കുടുംബം കേണപേക്ഷിച്ചിട്ടും ചില്ലറ നല്‍കാനില്ലാത്തതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒഡീഷയിലെ സംഭാല്‍പൂരില്‍ അസുഖബാധിതനായ രണ്ടുവയസുള്ള ഒരു കുട്ടി മരിച്ചു.
4. തെലങ്കാനയിലെ സെക്കന്തരാബാദില്‍ ബാങ്കിന് മുന്നില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ലക്‍ഷ്മി നാരായണ എന്ന 75കാരന്‍ കുഴഞ്ഞുവീണുവരിച്ചു.
6. വിത്തും വളവും വാങ്ങാന്‍ ആവശ്യത്തിന് പണമില്ലാത്തതില്‍ മനംനൊന്ത് മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ഹല്‍കെ ലോധി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.
7. മീററ്റിലെ ഫാക്‍ടറി ജീവനക്കാരനായ അസീസ് അന്‍സാരി എന്ന അറുപതുകാരന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കവേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
8. ഉത്തര്‍പ്രദേശില്‍ മകളുടെ വിവാഹാവശ്യത്തിനായി പണമെടുക്കാന്‍ ബാങ്കിലെ ക്യൂവില്‍ നിന്ന റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപകനായ രഘുനാഥ് വര്‍മ(70) കുഴഞ്ഞുവീണുമരിച്ചു.
9. പഴയ നോട്ടുകള്‍ മാത്രം കൈവശമുള്ളതിനാല്‍ ബുലന്ദ്‌ഷറിലെ ഒരു ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഒരു കുട്ടി മരിച്ചു.
10. മൂന്ന് ദിവസത്തിലേറേ ശ്രമിച്ചിട്ടും പഴയ കറന്‍സി നോട്ടുകള്‍ മാറ്റാന്‍ കഴിയാതെ വന്ന മനോവിഷമം മൂലം ഡല്‍ഹിയില്‍ റിസ്വാന എന്ന 24കാരി തൂങ്ങിമരിച്ചു.
11. കുടുംബത്തിന് ആഹാരസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലാത്തതില്‍ മനംനൊന്ത് സൂറത്തില്‍ ഒരു 50കാരി ജീവനൊടുക്കി.
12. പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതെ സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയതില്‍ വിഷമിച്ച് പടിഞ്ഞാറന്‍ യുപിയിലെ ഷംലിയില്‍ ഷബാന എന്ന 20കാരി ആത്മഹത്യ ചെയ്തു.
13. കര്‍ണാടകയിലെ ചിക്ബല്ലാപൂര്‍ ജില്ലയില്‍, പണം മാറ്റിവാങ്ങാന്‍ ബാങ്കിലെത്തിയപ്പോള്‍ അവിടത്തെ തിക്കിനും തിരക്കിനും ഇടയില്‍ പെട്ട് 15000 രൂപ നഷ്ടപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്തു.
14. തമിഴ്നാട്ടില്‍ കഴിയുന്ന തന്‍റെ മക്കള്‍ക്ക് അയയ്ക്കാനുള്ള 3000 രൂപ ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാന്‍ കഴിയാതെ വന്നതിന്‍റെ മാനസിക സംഘര്‍ഷത്തില്‍ ഛത്തീസ്ഗഡിലെ റായ്‌ഗഡില്‍ ഒരു കര്‍ഷകന്‍ ജീവനൊടുക്കി.
15. ഗുജറാത്തിലെ ലിംബ്ഡിയില്‍ ബാങ്കിനുമുന്നില്‍ പണം മാറ്റിവാങ്ങാനുള്ള ക്യൂവില്‍ നിന്ന 69കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.
16. ബാങ്കില്‍ നിന്ന് മാറ്റിവാങ്ങിയ പണം എണ്ണുന്നതിനിടെ കാണ്‍പൂരില്‍ ഒരു വൃദ്ധ മരിച്ചു.
17. നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വീക്ഷിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് കാണ്‍പൂരില്‍ ഒരാള്‍ മരിച്ചു. ഭൂമി വിറ്റ വകയില്‍ അഡ്വാന്‍സായി ലഭിച്ച 70 ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു എന്നാണ് വിവരം.
18. മുംബൈയില്‍ മാതാപിതാക്കളുടെ കൈവശം അസാധുവായ നോട്ടുകള്‍ മാത്രമുള്ളതിനാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച നവജാതശിശു മരിച്ചു.
19. വിശാഖപട്ടണത്ത് പഴയ നോട്ടുകള്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മരുന്ന് ലഭിക്കാതെ 18 മാസം പ്രായമായ കുട്ടി മരിച്ചു.
20. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മാതാപിതാക്കള്‍ പണം കൊണ്ടുവരുന്നതുവരെ കടുത്ത പനിയുള്ള കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒരു വയസുള്ള കുട്ടി മരിച്ചു.
21. പിതാവിന് 100 രൂപ നോട്ടുകള്‍ പെട്ടെന്ന് സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍ വിസമ്മതിച്ചത് കുട്ടിയുടെ മരണത്തിനിടയാക്കി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം.
23. തന്‍റെ സമ്പാദ്യമായ 54 ലക്ഷം രൂപ മൂല്യമില്ലാത്തതായെന്ന തെറ്റിദ്ധാരണ മൂലം 55കാരിയായ വീട്ടമ്മ തെലങ്കാനയിലെ മഹുബാബാദില്‍ ആത്മഹത്യ ചെയ്തു.
24. എ ടി എമ്മിനുമുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം വെറുംകൈയോടെ മടങ്ങിയെത്തിയ ഭാര്യയെ പശ്ചിമബംഗാളിലെ ഹൌറയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തി.
25. മകളുടെ കല്യാണത്തിന് സ്ത്രീധനമായി പഴയ കറന്‍സി നോട്ടുകള്‍ വരന്‍റെ വീട്ടുകാര്‍ സ്വീകരിക്കില്ലെന്ന ചിന്തയില്‍ ഹൃദയാഘാതം മൂലം ബീഹാറിലെ കൈമൂര്‍ ജില്ലയില്‍ 45കാരന്‍ മരിച്ചു.
26. അഞ്ചുലക്ഷം രൂപ നിക്ഷേപിക്കാനായി ബാങ്കില്‍ പോയ കണ്ണൂര്‍ തലശ്ശേരി സ്വദേശി ബാങ്കിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു.
27. ബാങ്കില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാനായി ക്യൂ നിന്ന 72കാരന്‍ മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
28. ഗുജറാത്തിലെ താരാപൂരില്‍ കര്‍ഷകനായ 47കാരന്‍ തൊഴിലാളികള്‍ക്ക് കൂലികൊടുക്കേണ്ട ആവശ്യത്തിനായി പഴയ നോട്ടുകള്‍ മാറുന്നതിനുള്ള ബാങ്കിലെ ക്യൂവില്‍ നില്‍ക്കവെ ഹൃദയാഘാതം മൂലം മരിച്ചു.
30. ബാങ്ക് തുറക്കുന്നതിന് മുമ്പേ കര്‍ണാടകയിലെ ഉഡുപ്പിയില്‍ ബാങ്കിന് മുന്നില്‍ ക്യൂവില്‍ നിന്ന 96കാരന്‍ കുഴഞ്ഞുവീണുമരിച്ചു.
31. നോട്ടുകള്‍ മാറിവാങ്ങുന്നതിനായി മധ്യപ്രദേശിലെ സാഗറില്‍ ഒരു ബാങ്കിന് മുന്നില്‍ ക്യൂ നിന്ന 69കാരനായ റിട്ടയേര്‍ഡ് ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു.
32. ഭോപ്പാലില്‍ ഒരു സ്റ്റേറ്റ് ബാങ്ക് കാഷ്യര്‍ ഹൃദയാഘാതം മൂലം മരിച്ചു.
33. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍, നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കണ്ടുകൊണ്ടിരുന്ന ബിസിനസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.