ഇന്ത്യ - അമേരിക്ക ആണവകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ഞായര്‍, 25 ജനുവരി 2015 (16:02 IST)
ഇന്ത്യ - അമേരിക്ക ആണവകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ഇരുരാജ്യങ്ങളും വ്യവസ്ഥകളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. ആണവനിലയങ്ങളിലെ പരിശോധന ഒഴിവാക്കാന്‍ അമേരിക്ക സമ്മതിച്ചു. ഇതുസംബന്ധിച്ച് ഇരുനേതാക്കളും സംയുക്തപ്രസ്താവന നടത്തും.
 
ആണവബാധ്യത വ്യവസ്ഥകളിലും ഇരുനേതാക്കളും തമ്മില്‍ ധാരണയായിട്ടുണ്ട്. 
 
ആണവ ഇന്ധനം ഊര്‍ജ്ജാവശ്യങ്ങള്‍ക്ക്  മാത്രമായിരുന്നു എന്ന് ഉറപ്പു വരുത്തനായിരുന്നു ആണവനിലയം പരിശോധിക്കുമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നത്. ഈ തീരുമാനമാണ് ഇന്നത്തെ ചര്‍ച്ചയില്‍ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
 

വെബ്ദുനിയ വായിക്കുക