തെരഞ്ഞെടുപ്പിന് മുമ്പു ചില പാര്‍ട്ടികള്‍ സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് വോട്ടര്‍മാരോട് പറയാറുണ്ട്. എന്നാല്‍, അത്തരം വാഗ്ദാനം നടപ്പാകാത്തതാണ്. ദില്ലിക്കാര്‍ക്ക് വൈദ്യുതി എത്തുന്നത്പുറമേ നിന്നാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യം പ്രചാരണായുധമാക്കുമ്പോള്‍ ജനങ്ങള്‍ ആലോചിക്കണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്തു പറയാനില്ലെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്നും ആം ആദ്മി നേതാവ്അശുതോഷ് പ്രതികരിച്ചു.