അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയില്‍

തിങ്കള്‍, 24 ജൂണ്‍ 2013 (08:58 IST)
PTI
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയില്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും കെറി കൂടിക്കാഴ്ച നടത്തും. കെറിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏറെ നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷ.

വിദേശകാര്യ സെക്രട്ടറിയായ ശേഷം ആദ്യമായാണ് ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിക്കുന്നത്. സാമ്പത്തിക സുരക്ഷ, പ്രതിരോധം, ശാസ്ത്രസാങ്കേതികം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും. മാനവ വിഭവ ശേഷി മന്ത്രി പള്ളം രാജുവുമായും കൂടിക്കാഴ്ച നടത്തും.

വെബ്ദുനിയ വായിക്കുക