വര്‍ഗീയത ഇല്ലാതാക്കാന്‍ എഴുത്തുക്കാര്‍ രചനകള്‍ ആയുധമാക്കണം: നയന്‍താര സൈഗാൾ

ചൊവ്വ, 2 മെയ് 2017 (15:45 IST)
ഗോ രക്ഷാ പ്രവര്‍ത്തകരില്‍ നിന്ന് എഴുത്തുകാര്‍ ഭീക്ഷണി നേരിടുന്നതായി ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിയും ഇന്ത്യയുടെ ആദ്യ അംബാസഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളുമായ നയന്‍താര സൈഗാൾ. നിങ്ങള്‍ എഴുത്തുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ കൊല്ലപെടും എന്ന് ഭീഷണി നേരിട്ടതായി അവര്‍ വ്യക്തമാക്കി. 
 
തീവ്രഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ അവരുടെ ജീവനെക്കുറിച്ചോര്‍ത്ത് പേടിച്ചാണ് കഴിയുന്നതെന്നും നയന്‍താര സൈഗാള്‍ പറഞ്ഞു. വര്‍ഗീയത ഇല്ലാതാക്കാന്‍ വേണ്ടി എഴുത്തുക്കാര്‍ രചനകള്‍ ആയുധമാക്കണമെന്ന് നയന്‍താര സൈഗാൾ ആവശ്യപ്പെട്ടു. 89കാരിയായ ഈ ഇന്ത്യന്‍ എഴുത്തുകാരി അസഹിഷ്ണുതക്കെതിരെ തനിക്ക് ലഭിച്ച  കേന്ദസാഹിത്യ അക്കാദമി അവാർഡ് തിരിച്ച് നല്‍കിയാണ് പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക