ലക്നൗ: ബി.എസ്.പി എംപി അറസ്റ്റില്‍

വ്യാഴം, 31 മെയ് 2007 (18:45 IST)
ഉത്തര്‍പ്രദേശിലെ അസംഗഡ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഉമാകാന്ത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.എസ്.പി അംഗമാണ് ഉമാകാന്ത് യാദവ്.

അസംഗഡിലെ ഫുല്‍പുരിലെ നിരവധി പേരുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി എന്നാണ് പൊലീസ് ഉമാകാന്തിനെതിരെ ആരോപിച്ചിരിക്കുന്നത്. കടകളും വീടുകളും മറ്റും ഇടിച്ഛു നിരത്തുകയും പിന്നീട് ഈ സ്ഥലം തന്‍റേതാണെന്ന് അവകാശപ്പെടുകയും ചെയ്തു ഉമാകാന്ത്.

മുഖ്യമന്ത്രി മായാവതിയെ കാണാന്‍ പോകവേയാണ് പൊലീസ് ഉമാകാന്തിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, ഉമാകാന്തിനെ അറസ്റ്റ് ചെയ്യാന്‍ മായാവതിയാണ് ഉത്തരവിട്ടതെന്ന് പൊലീസ് പറയുന്നു. ഡി.ജി.പി ജി.എല്‍ ശര്‍മ്മ വെളിപ്പെടുത്തിയതാണിക്കാര്യം.

സ്ഥലം ഉടമകളോട് ഉമാകാന്ത് സ്ഥലം വില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലം ഉടമകള്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഉമാകാന്ത് ഇവരുടെ വീടുകളും കടകളും പൊളിച്ച് കൈയടക്കിയത്.

വെബ്ദുനിയ വായിക്കുക