വൈലോപ്പിള്ളി പുരസ്‌കാരം പി എ അനീഷിന്

തിങ്കള്‍, 9 മെയ് 2011 (16:08 IST)
PRO
PRO
ഇരുപത്തിയൊന്നാമത് വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം യുവകവി പി എ അനീഷിന്. 'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും' എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സൈകതം ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അനീഷിന് കവിതയ്ക്ക് യുവധാരാ സാഹിത്യ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. കാലടി സംസ്കൃതസര്‍വകലാശാലാ യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സാഹിത്യലോകം, ഇന്ന്, ഉണ്മ തുടങ്ങിയ ആനുകാലികങ്ങളിലും ഇന്റര്‍നെറ്റിലും കവിതകള്‍ എഴുതാറുണ്ട്. അനീഷിന്റെ, നാക്കില എന്ന പേരിലുള്ള ബ്ലോഗ് (http://naakila.blogspot.com/) ഏറെ ശ്രദ്ധേയമാണ്. തൃശൂര്‍ എളനാടാണ് സ്വദേശം.

(ഫോട്ടോ കടപ്പാട്: അനീഷിന്റെ ബ്ലോഗ്)

വെബ്ദുനിയ വായിക്കുക