കുഞ്ഞുണ്ണി : വിഗ്രഹത്തിന്‍റെ സമാസം

WDWD
""ധൈര്യമായിട്ടുണ്ട് തൊടങ്ങിക്കോള്വാ.
എന്തെങ്കിലും വരണവരെ ഞാന്ണ്ട്.
വന്നാപ്പിന്നെ ഞാന്‍ വേണ്ട അത് ണ്ടല്ലോ ! ''

വേദാന്തത്തോളമെത്തുന്ന വേണ്ടാതീനങ്ങള്‍ക്കു പഞ്ഞമില്ലാത്ത കവിത. കവിതയോ സൂക്തമോ എന്നു ശങ്കിക്കുന്ന കാന്പുളള കാവ്യങ്ങള്‍. ഞായപ്പളളി ഇല്ലത്തു നീലണകണ്ഠന്‍ മൂസ്സതിന്‍റെ പുത്രന്‍ ജന്മം കൊണ്ടു നന്പൂതിരിയല്ലെങ്കിലും കര്‍മ്മം കൊണ്ട് അതായിട്ടുണ്ടാവണം. അതാണീ നന്പൂതിരി ഫലിതം.

കുഞ്ഞുണ്ണിയെ വിഗ്രഹിച്ചാല്‍ സമാസമില്ല- കുഞ്ഞില്‍ നിന്നുളളവന്‍ ' എന്ന തര്‍ക്കുത്തരം കിട്ടും.

പൊക്കമില്ലാത്തതാണെന്‍റെ പൊക്കമെന്നു നിലപാടു പ്രഖ്യാപിച്ച കുഞ്ഞുണ്ണിമാഷ്, അധ്യാപകനും, കവിയും, സാഹിത്യകാരനും എന്ന് മാഷെ വിശേഷിപ്പിച്ചാല്‍ പോര. സാഹിത്യകാരന്‍ എന്നും മാഷെ വിശേഷിപ്പിച്ചാല്‍ പോര.

ആധുനിക മലയാളകവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കല്പിച്ചു നല്‍കിയ ഒരപൂര്‍വ സാര്‍ത്ഥകജീവിതത്തിന്‍റെ ആകെത്തുകയാണ് കുഞ്ഞുണ്ണി എന്ന കുറിയ മനുഷ്യന്‍.


"
WDWD
പൊരുളാളുമുളളത്തിലിരുളാളുകില്ല' എന്നു മലയാളിയെ പറഞ്ഞു മനസ്സിലാക്കിയ കുഞ്ഞുണ്ണിമാഷ ് തൃശൂരെ വലപ്പാട്ടു 1927 മെയ് 10 ന് ജനിച്ചു.

വായിച്ചാലും വായിച്ചില്ലെങ്കിലും വളരും വായിക്കാതെ വളര്‍ന്നാല്‍ വളയും വായിച്ചു വളര്‍ന്നാല്‍ വിളയും

കുഞ്ഞുണ്ണിക്കവിതകള്‍ക്ക് ലോകത്തിലാകെയുളള സാമ്യം കിഴക്കാണ്. ജപ്പാനില്‍ ഹൈക്കു എന്ന കുറു കവിതകളിലെ നേരും നേരന്പോക്കും പോലെ മലയാള കവിതയിലെ ചിരിയും ചിന്തയുമാണ് കുഞ്ഞുണ്ണി എന്ന സാന്നിധ്യം.

ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിനു വണ്ണമധികം
എന്‍റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുളളൂ

എന്നു പ്രഖ്യാപിക്കുന്പോള്‍ കവിയുടെ വാങ്മയമായി.

കുഞ്ഞുണ്ണി : വിഗ്രഹത്തിന്‍റെ സമാസം

"വലിയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി എഴുതിയ കവിതകള്‍ "ചെറിയ' കുഞ്ഞുങ്ങളെയും രസിപ്പിച്ചപ്പോള്‍ തിരിച്ചുമാകാമെന്നു ലോകം തിരിച്ചറിഞ്ഞതാണ് കുഞ്ഞുണ്ണിയുടെ പ്രസക്തി.

ഇത്തിരിയുളളതിലെ ഒത്തിരി കണ്ടെത്തിയ കവി കുഞ്ഞുണ്ണി കല്യാണം കഴിച്ചിട്ടില്ലാത്തതു കൊണ്ടു മരണ സമയത്തു ഭാര്യയെ വിട്ടു പോകണ്ടല്ലോ എന്നാശ്വസിക്കുന്നു.


WDWD
"തന്നെത്തന്നെ ' കല്യാണം കഴിച്ചുകൂടിയ കുഞ്ഞുണ്ണി കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹൈസ്ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

ആപ്തവാക്യ തുല്യമായ ഈരടികളും കുട്ടിക്കവിതകളും ചമച്ചുകൊണ്ടിരുന്ന കുഞ്ഞുണ്ണി ഒരു തുളളി അമ്മിഞ്ഞപ്പാലിന്‍ പരപ്പാണീ ആകാശമെന്ന് ' ആശ്വസിപ്പിച്ച് വിശ്രമജീവിതം നയിക്കുന്നു

വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കഥകള്‍, കുറ്റിപ്പെന്‍സില്‍,ഊണുതൊട്ട് ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍, നന്പൂരി ഫലിതങ്ങള്‍ എന്നീ പ്രധാന കൃതികള്‍ക്കു പുറമേ കുഞ്ഞുണ്ണിമാഷ് കുട്ടികള്‍ക്കെഴുതിയ കത്തുകള്‍ പോലും "സാഹിത്യകൃതി'കളായി മാറി.

എനിക്ക് അഞ്ചടി പത്തിഞ്ച് പൊക്കവും അതിനനുസരിച്ച് വണ്ണവും കുന്പയും കൊന്പന്‍മീശയും ഉണ്ടക്കണ്ണും രാഘവമേനോന്‍ എന്നു പേരുമാണെങ്കില്‍ ഞാനെങ്ങനെ വിഡ്ഡിത്തകുട്ടിത്തങ്ങള്‍ കാട്ടും. എനിക്കാലോചിക്കാനേവയ്യ, ഞാനെന്‍റെ കിറുക്കിന് പാകത്തിലുളള കുഞ്ഞുണ്ണിയായത് നന്നായി'..

28 കൃതികളും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കുഞ്ഞുണ്ണിയേക്കാള്‍, അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറുകോടി മനുഷ്യര്‍ക്കിടയില്‍ അതിയാരത്തു തേറന്പില്‍ നാരായണിയമ്മ മകന്‍ കുഞ്ഞുണ്ണി " അക്ഷരത്തൈറ്റെഴുതാന്‍' "കുറ്റിപ്പെന്‍സിലു'മായി നില്‍ക്കുന്നു.

- വാക്കിനോളം തൂക്കമില്ലാത്തയൂക്കന്‍ ഭൂമിയില്‍ കുഞ്ഞുണ്ണി മാഷിന്‍റെ തന്നെ തത്വശാസ്ത്രം വാക്കുകളിലാവാം.

""കൊതുകിനെക്കൊല്ലാനെന്തു നല്കീ, (ല്ലൂ)
"ഗരുഡരെയെന്നു വിളിച്ചുനോക്കൂ'..