ബിജെപിക്ക് വിജയപ്രതീക്ഷ വച്ച് പുലര്‍ത്താന്‍ കഴിയുന്ന മണ്ഡലമാണോ പത്തനംതിട്ട? 2014 തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥിയേക്കാള്‍ 163,697 വോട്ടുകള്‍ക്ക് പിറകിൽ, എന്നിട്ടും സീറ്റിനു വേണ്ടി അടി

വ്യാഴം, 21 മാര്‍ച്ച് 2019 (11:45 IST)
പത്തനംതിട്ട ലോക്‌സഭ സീറ്റ് തർക്കത്തെ ചൊല്ലിയാണ് ബിജെപിക്ക് പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതിരിക്കുന്നത്. പത്തനംതിട്ട സീറ്റ് ലഭിക്കാന്‍ വേണ്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും തമ്മിലാണ് പ്രധാന മത്സരം.എന്നാല്‍ പത്തനംതിട്ട ബിജെപിക്ക് അത്രക്ക് വിജയപ്രതീക്ഷ വച്ച് പുലര്‍ത്താന്‍ കഴിയുന്ന മണ്ഡലമാണോ എന്ന് പരിശോധിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് അല്ല എന്നാണ്.
 
മോദി പ്രഭാവം ആഞ്ഞടിച്ച  2014 തെരഞ്ഞെടുപ്പിൽ  ബിജെപി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്വതന്ത്രന്‍ അഡ്വ, പീലിപ്പോസ് തോമസിനേക്കാള്‍ 163,697 വോട്ടുകള്‍ക്ക് പിറകിലാണ് ബിജെപിയെത്തിയത്. വിജയിച്ച യുഡിഎഫിന്റെ ആന്റോ ആന്‍ണിക്ക് ലഭിച്ചത് 358842 വോട്ടുകളാണ്. അതായത് ബിജെപി ഇക്കുറി ജയിച്ചു കയറണമെങ്കില്‍ 2 ലക്ഷത്തിലധികം വോട്ടുകള്‍ പുതിയ വോട്ടുകള്‍ നേടണമെന്നര്‍ത്ഥം. അത് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ എംപി ആന്റോ ആന്റണിയെ തന്നെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
 
രണ്ട് തവണ ജയിച്ചു കയറിയ ആത്മവിശ്വാസത്തോടെ എത്തിയിരിക്കുന്ന ആന്റോ ആന്റണി, കന്നി അങ്കത്തിലൂടെ യുഡിഎഫ് കോട്ടയില്‍ വിജയിച്ച വീണ ജോര്‍ജ് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി ആയി എത്തുമ്പോള്‍ പോരാട്ടം തീപാറും. ഇവരെ രണ്ട് പേരെയും മറികടന്നാണ് ബിജെപിക്ക് വിജയിക്കേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍