ജേക്കബ് തോമസ് മത്സരത്തിനില്ല; ചാലക്കുടിയിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ട്വന്റി-20

തിങ്കള്‍, 1 ഏപ്രില്‍ 2019 (13:39 IST)
ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് മത്സരിക്കില്ല. ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ നാലിനായിരിക്കെ വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
 
ചാലക്കുടിയില്‍ ട്വന്റി ട്വന്റി കിഴക്കമ്പലത്തിന്റെ പ്രതിനിധിയായിട്ടായിരുന്നു ജേക്കബ് തോമസ് മത്സരിക്കാനിരുന്നത്. എന്നാല്‍ ജേക്കബ് മത്സരിക്കാത്ത സാഹചര്യത്തില്‍ മറ്റാരേയും സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നാണ് ട്വന്റി ട്വന്റിയുടെ തീരുമാനം.
 
ചാലക്കുടിയില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിരുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍