പൊലീസ് കസ്റ്റഡിയിലെടുത്ത സിബി ശനിയാഴ്ചയാണ് മരിച്ചത്. പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റാണ് സിബി മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.
അതേസമയം, സിബിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. മരങ്ങാട്ടുപിള്ളി സ്വദേശിയായ 16 കാരനുമായുള്ള അടിപിടിയിലാണ് സിബിക്ക് തലക്ക് പരിക്കേറ്റതെന്നും അയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.