പെണ്‍കുട്ടിക്കു പീഡനം: യുവാവ് അറസ്റ്റില്‍

ചൊവ്വ, 25 നവം‌ബര്‍ 2014 (17:38 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 23 കാരനായ  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശി ഉണ്ണി എന്നറിയപ്പെടുന്ന അനീഷിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷാ ഡ്രൈവറായ അനീഷ് പട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ പതിനാലാം തീയതി കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ തിരികെയെത്തിയിരുന്നു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാധവപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ ശംഖുമുഖം സി.ഐ ജവഹര്‍ ജനാര്‍ദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ വലയിലാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക