നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. പൗരന്മാര്ക്ക് വേണ്ടി മോഡി അത് നടപ്പാക്കുമെന്ന് ഉറപ്പാക്കണം.
മോഡിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷകളുണ്ടെന്നും തരൂര്‍ പറഞ്ഞു. പ്രതിപക്ഷമാണെങ്കിലും താന്‍ ഇന്ത്യയുടെ ക്ഷേമത്തെ ആഗ്രഹിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമാകണെങ്കില് ഇതിനെ തുണയ്ക്കണം.
വാക്ക് പാലിക്കാന്‍ മോഡിക്ക് ആയില്ലെങ്കില്‍ ശക്തമായി എതിര്‍ക്കും. വിഭാഗീയ നിലപാടാണെങ്കില്‍ കോണ്‍ഗ്രസ് മോഡിയെ തുരത്തുമെന്നും തരൂര്‍ പറഞ്ഞു. നല്ലത് ചെയ്താല്‍ മോഡിയെ അംഗീകരിക്കുമെന്ന് ചാലക്കുടി എംപിയായ ഇന്നസെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.