63 പവന്‍ കവര്‍ന്ന വക്കീല്‍ ഗുമസ്ത പിടിയില്‍

തിങ്കള്‍, 17 നവം‌ബര്‍ 2014 (16:46 IST)
വക്കീലിന്‍റെ വീട്ടില്‍ നിന്ന് 63 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വക്കീല്‍ ഗുമസ്ത പൊലീസ് പിടിയിലായി. തൃശൂര്‍ പടിഞ്ഞാറേകോട്ട ഐശ്വര്യ ലെയിനില്‍ അഡ്വ.എ.ആര്‍.കൃഷ്ണമൂര്‍ത്തിയുടെ വസതിയില്‍ നടന്ന കവര്‍ച്ചയില്‍ ഒല്ലൂര്‍ക്കര സ്വദേശി കിന്‍സി എന്ന 35വ് കാരിയാണ്‌ അറസ്റ്റിലായത്.

തൃശൂര്‍ വെസ്റ്റ് സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. അഡ്വക്കേറ്റിന്‍റെ വീട്ടില്‍ കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന കിന്‍സി വളരെ നയത്തിലാണു 63 പവനും അര ലക്ഷം രൂപയും ഒരു ലേഡീസ് വാച്ചും കവര്‍ന്നത്. ഈ മാസം ഒന്‍പതാം തീയതിയാണു മോഷണം സംബന്ധിച്ച വിവരം വീട്ടുകാര്‍ അറിയുന്നതും അന്നു തന്നെ പൊലീസില്‍ പരാതി നല്‍കുന്നതും. വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു എന്നതും പൊലീസിനു സംശയം ജനിപ്പിച്ചിരുന്നു.

അവസാനം അന്വേഷണം ഗുമസ്തയിലേക്കും നീളുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ തൊണ്ടി കണ്ടെടുത്തു. 53 പവന്‍ ഇവരില്‍ നിന്ന് ലഭിച്ചപ്പോള്‍ ബാക്കി ചെലവഴിച്ചതായാണു പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക