യുഡി എഫില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയില്‍ തങ്ങള്‍ക്കുള്ള അതൃപ്തി നേരത്തെ വീരേന്ദ്രകുമാര്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്നും. ജാഥ താന്‍ ഉദ്ഘാടനം ചെയ്യില്ലെന്നും ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.