മൃഗസംരക്ഷണ നിയമത്തില്‍ കേരള സര്‍ക്കാ‍ര്‍ വെള്ളം ചേര്‍ക്കുന്നു

ബുധന്‍, 5 നവം‌ബര്‍ 2014 (17:22 IST)
കേരളത്തില്‍ വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൃഗസംരക്ഷണ നിയമത്തിന്റെ കടുപ്പം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലൊചിക്കുന്നു. വന്‍പ്രദേശങ്ങളിലും, വനങ്ങളോട് ചേര്‍ന്ന് കൃഷിയിടങ്ങളുള്ളവരുടെയും ഗുണത്തിനായാണ് നിയമം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിയമഭേദഗതിയില്‍ ജീവികളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകളിലാണ് ഭേദഗതിയുണ്ടാവുക എന്നാണ് സൂചന. കാടിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പലപ്പോഴും കാട്ടുമൃഗങ്ങള്‍ ജീവനു വരെ ഭീഷണിയായി മാറിയേക്കാവുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. പലപ്പോഴും കാടുകളില്‍ നിന്ന് പാമ്പുകളും, പുലി, കടുവ, ആന തുടങ്ങിയ മൃഗങ്ങള്‍ മനുഷ്യവാസ മേഖലകളിലേക്ക് കടന്നുവരുന്നതും ഉണ്ടാകാറുണ്ട്.

ഇത് വിളനാശത്തിനും മരണങ്ങള്‍ക്കും കാരണമാകാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ അക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പരക്കെ വിളനാശവും ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശുപാര്‍ശകള്‍ക്കായി വനംവകുപ്പ് ഉദ്യോഗഥരോട് സംസാരിച്ചു.

അതേസമയം മൃഗങ്ങള്‍ കൊലപ്പെട്ടാല്‍ ഇപ്പോള്‍ ഉള്ളതു പോലെ ജഡം കത്തിക്കണമെന്നും ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൃഗസംരക്ഷണ നിയമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക