റബറിനും വാട്സ്ആപ്പ്

ചൊവ്വ, 5 ജൂലൈ 2016 (09:10 IST)
റബർമരങ്ങളുടെ ആരോഗ്യപ്രശ്നങ്ങ‌ൾ പരിഹരിക്കുന്നതിനായി ഇനി വാട്സ്ആപ്പ് ഉപയോഗിക്കാം. റബറിനെ ബാധിക്കുന്ന രോഗ–കീടങ്ങളുടെ പ്രതിവിധികൾ അറിയാൻ വാട്ട്സ്അപ്പ് ഉപയോഗിക്കാൻ ആകും. റബർ ബോർഡ് ആണ് ഈ സേവനം നടപ്പാക്കുന്നത്. റബറിനെ ബാധിക്കുന്ന എല്ലാവിധ രോഗ – കീടബാധകളും യഥാസമയം തിരിച്ചറിയുന്നതിനും പ്രതിവിധികൾ മനസ്സിലാക്കി തോട്ടങ്ങളിൽ നടപ്പാക്കുന്നതിനുമാണ് വാട്സ്ആപ്പ് സേവനം ലഭ്യമാക്കുന്നത്. 
 
റബറിനു ബാധിക്കുന്ന രോഗത്തെക്കുറിച്ചും കീടങ്ങളെക്കുറിച്ചും മനസ്സിലാകുന്നില്ലെങ്കിൽ അവയുടെ ചിത്രങ്ങൾ എടുത്ത് വാട്സ്ആപ്പിലേക്ക് അയക്കുക. ഗവേണകേന്ദ്രത്തിലെ വിദഗ്ധർ പ്രശ്നം പരിഹരിച്ച് പ്രതിവിധി നിർദേശിക്കും. അതും വാട്സ്ആപ്പിലൂടെ തന്നെ. വാട്സാപ് നമ്പർ 9496333117. റബർ ഗവേഷണകേന്ദ്രത്തിലെ റബർ ക്ലിനിക്കിന്റെ സേവനവും കർഷകർക്ക് ഉപയോഗപ്പെടുത്താം. 

വെബ്ദുനിയ വായിക്കുക