സോഷ്യന്‍ മീഡിയ ഉപയോഗിച്ച് പെണ്‍വാണിഭം അഞ്ചംഗസംഘം പിടിയില്‍
ഞായര്‍, 17 ഓഗസ്റ്റ് 2014 (13:02 IST)
സോഷ്യല്‍ മീഡീയകളുപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന ഒരു സംഘം പൊലീസ് പിടിയിലായി .വാട്സ്ആപ്, ഫേസ്ബുക്ക് എന്നീ സോഷ്യന്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയാണ് ഇവര്‍ പെണ്‍ വാണിഭം നടത്തിയിരുന്നത്.
സംഭവത്തില്‍ വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ലൈറ്റ്ഹൗസില്‍താമസിക്കുന്ന സുല്‍ഫിക്കര്‍(37), ഭാര്യ അനീജ(29), കരമന സ്വദേശി സെനോഫര്‍(36), നെടുമങ്ങാട് സ്വദേശി ഷര്‍മ്മിള(22), കഠിനംകുളം വെള്ളക്കുന്ന് വീട്ടില്‍മാത്യു (30) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്ത്.
മെഡിക്കല്‍കോളേജിന് സമീപം ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ വാടക വീടായിരുന്നു പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം. സുല്‍ഫിക്കറിന്റെ ഭാര്യ അനീജ വാട്സ് ആപ്പിലൂടെയാണ് ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത്. ഇവര്‍ വാട്സാപ്പിലൂടെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അയച്ചു കൊടുത്തിരുന്നു. താല്പര്യമുള്ളവരെ സുല്‍ഫിക്കര്‍ സ്വന്തം കാറില്‍ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്
സി.ഐ. ഷീന്‍തറയില്‍, എസ്.ഐ. വിക്രമന്‍, എസ്.സി.പി.ഒ വിജയബാബു, സി.പി.ഒമാരായ സാംജിത്ത്, രാജേഷ്, സിറ്റി ഷാഡോടീമിലെ യശോധരന്‍, അരുണ്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് സംഘം പിടിയിലായത്.
ഡി.സി.പി അജീതാബീഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.