തൃശൂരില്‍ നിന്ന് 30കോടി രൂപ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദ്ദി പിടികൂടി

ശ്രീനു എസ്

ശനി, 10 ജൂലൈ 2021 (12:12 IST)
തൃശൂരില്‍ നിന്ന് 30കോടി രൂപ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദ്ദി പിടികൂടി. ചേറ്റുവയില്‍ നിന്നാണ് 18കിലോ ഭാരം വരുന്ന തിമിംഗലത്തിന്റെ ഛര്‍ദ്ദിയായ ആംബര്‍ഗ്രിസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വാടാനപ്പിള്ളി സ്വദേശി റഫീഖ്, എറണാകുളം സ്വദേശി ഹംസ, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരെ വനംവകുപ്പ് അറസ്റ്റുചെയ്തു. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന ആംബര്‍ഗ്രിസ് കേരളത്തില്‍ പിടികൂടുന്നത് ആദ്യമായാണ്. 
 
സ്‌പേം തിമിംഗലത്തിന്റെ സ്രവമായ ഇത് കടലില്‍ ഒഴുകി നടക്കുകയാണ് പതിവ്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഒമാന്‍ തീരം ഇതിനു പേരുകേട്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍