പൊന്നാനിയില്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു

രേണുക വേണു

ചൊവ്വ, 27 ഫെബ്രുവരി 2024 (15:53 IST)
Watermelon

കടയില്‍ നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുവെച്ച തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാം കല്ലില്‍ ചാമന്റകത്ത് നസ്‌റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. 
 
ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനു സമീപത്തെ കടയില്‍ നിന്ന് വാങ്ങിയതാണ് തണ്ണിമത്തന്‍. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിച്ച് ചിതറിയ വിതം കിടക്കുകയായിരുന്നു. തണ്ണിമത്തനില്‍ നിന്ന് ദുര്‍ഗന്ധവും വന്നിരുന്നു. 
 
വിവരമറിഞ്ഞ് നഗരസഭയിലെ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി. തണ്ണിമത്തന്‍ വാങ്ങിയ കടയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍