വിഎസ് അച്യുതാനന്ദനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു : ഉമ്മന്‍ ചാണ്ടി
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തന്നെ ആരും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിളിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രതിക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതായി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിച്ചു. വി എസ്സിന്റെ ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ക്ഷണക്കത്ത് ഒപ്പിട്ട് വാങ്ങിയതിന്റെ രേഖകളും പ്രോട്ടോകോള്‍ ഓഫീസര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.