വിജയം ഭക്ഷിക്കാനുള്ളവര്‍ ജനങ്ങളാണ്; ജാഗ്രതയോടെ ഇരിക്കുമെന്ന് വിഎസ്

ചൊവ്വ, 24 മെയ് 2016 (13:38 IST)
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാന്‍ ഇരിക്കെ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എയുടെ ഉപദേശ മാതൃകയിലുള്ള ട്വീറ്റ് പുറത്ത്. വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവര്‍ പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

അതേസമയം, സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പുതിയതായി അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിന് ജാതിമതവ്യത്യാസമോ കക്ഷിരാഷ്‌ട്രീയ വ്യത്യാസമോ ഉണ്ടാകില്ലെന്നും കേരളത്തിന്റേതായ സര്‍ക്കാര്‍ ആയിരിക്കും അധികാരത്തിലെത്തുന്ന സര്‍ക്കാരെന്നും പിണറായി പറഞ്ഞു.

സത്യപ്രതിജ്ഞാചടങ്ങിനു മുമ്പായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക