വിഎസ്-പിണറായി തര്‍ക്കമല്ലിത്; നേതൃത്വം ഇടപെടണമെന്ന് വിഎസ്
ശനി, 21 ഫെബ്രുവരി 2015 (10:28 IST)
21മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഎം സ്ഥാന സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള പോര് മുറുകുബോഴും താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് വിഎസ് അച്യുതാനന്ദന്‍.
നിലവിലെ പ്രശ്‌നങ്ങള്‍ പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍ പ്രശ്‌നമായി തള്ളിക്കളയരുതെന്നും. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചയും പഠനവും ആവശ്യമാണെന്നും വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതാക്കളായ സിതാറാം യെച്ചൂരി, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരോട് വ്യക്തമാക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്നങ്ങളാണ് തന്‍ പലപ്പോഴും ഉന്നയിക്കുന്നതും ആവര്‍ത്തിക്കുന്നതും എന്നാല്‍ എന്നും അത് വിഎസ് - പിണറായി തര്‍ക്കമായിട്ടാണ് കാണുന്നതെന്നും. ഇത്തവണ അങ്ങനെ നിസാരമായി കാര്യങ്ങളെ കാണരുതെന്നും ശക്തമായ നടപടികള്‍ വേണമെന്നും വിഎസ് കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടു.