താക്കീത് പോരായിരുന്നു, വിഎസിനെ കേന്ദ്രകമ്മിറ്റി വെറുതെ വിട്ടതില്‍ പൊട്ടിത്തെറിച്ച് മൂവര്‍സംഘം

ചൊവ്വ, 10 ജനുവരി 2017 (15:01 IST)
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാന്ദനെതിരെ കടുത്ത വേണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യം. പി ജയരാജന്‍, എംവി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നീ സംസ്ഥാന സമിതി അംഗങ്ങളാണ് ആവശ്യമുന്നയിച്ചത്. വിഎസിനെ വിമര്‍ശിക്കുകയും കടുത്ത നടപടി വേണമെന്ന് മൂവരും ആവശ്യപ്പെടുകയും ചെയ്‌തു.

കേന്ദ്രകമ്മിറ്റിയുടെ നടപടി അംഗീകരിക്കുന്നുവെങ്കിലും കടുത്ത നടപടി വേണമായിരുന്നു മൂന്ന് നേതാക്കളും സംസ്ഥാന സമിതിയില്‍ വ്യക്തമാക്കിയത്. സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ നടപടിക്ക് ഈ നടപടി പോര എന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്‌തു.

അച്ചടക്കലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിഎസിനെ കേന്ദ്ര കമ്മറ്റി താക്കീത് ചെയ്തിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഎസ് പാര്‍ട്ടി അച്ചടക്കം പാലിച്ച് മുന്നോട്ടുപോകണമെന്നും പുതു തലമുറയ്‌ക്ക് വഴികാട്ടിയാകണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക