യെച്ചൂരി എത്തുന്നത് മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നുമെന്ന് വി എസ്

ഞായര്‍, 19 ഏപ്രില്‍ 2015 (15:46 IST)
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി എത്തുന്നത് പാര്‍ട്ടിക്കു മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. യെച്ചൂരിയുടെ അനുഭവ സമ്പത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്നും വി എസ് പറഞ്ഞു
 
നേരത്തെ വി.എസ് യെച്ചൂരിക്കു പരസ്യമായി തന്നെ പിന്തുണയും ആംശസയും അറിയിച്ചു രംഗത്തെത്തിയത് വിവാദമായിരുന്നു. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്  സമ്മേളന വേദിയില്‍ നിന്നും മടങ്ങിയ വി എസ് അച്യുതാന്ദന്‍ സമ്മേളന സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. മുന്‍പും വി എസ് അനുകൂല നിലപാട് പുലര്‍ത്തിയിട്ടുള്ള നേതാവാണ് വി എസ്. 

വെബ്ദുനിയ വായിക്കുക