സമര യൗവനത്തിന് ഇന്ന് 94 ; പിറന്നാള്‍ നിറവില്‍ വി എസ് അച്യുതാനന്ദന്‍

വെള്ളി, 20 ഒക്‌ടോബര്‍ 2017 (09:49 IST)
മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 94 വയസ്. കുടുംബാംഗങ്ങള്‍ക്കൊപ്പം വളരെ ലളിതമായാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിക്കുന്നത്. 
 
വളരെ അടുത്ത ബന്ധുകളും പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും. വൈകിട്ട് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി .
 
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പുന്നപ്രയിലായിരുന്നു വിഎസ് ജനിച്ചത്. ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് നല്ലൊരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നതും വസ്തുതയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍