കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച പറ്റി; ആഭ്യന്തര വകുപ്പിനെതിരെ സുധീരന്‍

വ്യാഴം, 16 ജൂലൈ 2015 (09:21 IST)
കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കണ്ണൂരില്‍ അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ സിപിഎം നല്‍കുന്ന പ്രതിപട്ടിക ആഭ്യന്തരവകുപ്പ് അതു പോലെ അംഗീകരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വീഴ്‌ചകള്‍ പറ്റിയിട്ടും നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പ് മടിക്കുകയാണ്. അക്രമ സംഭവങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്തുകയാണു പൊലീസ് ചെയ്യേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൊടാതെ സിപിഎം നല്‍കുന്ന പ്രതിപട്ടിക അതു പോലെ സ്വീകരിക്കുകയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു.

ടിപി വധക്കേസിലും ഇതുതന്നെയാണു സംഭവിച്ചത്. ഈ വിഷയത്തില്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക