വീരേന്ദ്രകുമാര്‍ ഉന്നയിക്കുന്നതിനോടെല്ലാം പ്രതികരിക്കേണ്ട ആവശ്യമില്ല: സുധീരന്‍
അവഗണനകള്‍ തുടര്‍ന്ന സാഹചര്യത്തില്‍ മുന്നണി വിടുമെന്ന സൂചനകള്‍ നല്‍കുന്ന ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. വീരേന്ദ്രകുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോടെല്ലാം പ്രതികരിക്കേണ്ട ആവശ്യമില്ല. മുന്നണിയില്‍ പ്രയാസങ്ങളും പരാതികളുമുണ്ടെന്നറിയാം. ഇത് പരിഹരിക്കാന്‍ ശ്രമിക്കും. പ്രശ്നങ്ങളുടെ ഗൌരവത്തെ കുറച്ചു കാണുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.