പീഡനം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂര്‍ വടകോട് മാവറത്തല മേലേ പുത്തന്‍ വീട്ടില്‍ അജികുമാറാണ് ഭാര്യ ഷിജി (31) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.
ഫെബ്രുവരി പതിനേഴാം തീയതിയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി യുവതി മരിച്ചത്. ഭര്‍ത്താവില്‍ നിന്ന്‍ മാനസികവും ശാരീരികവുമായ പീഡനം നിരന്തരമായി ഏറ്റിരുന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപാനിയായ ഇയാള്‍ ദിവസവും ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറയുന്നത്.
മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. നെയ്യാറ്റിന്‍കര ഡി വൈ എസ് പി നസീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.