കിരണ്‍കുമാറിനെതിരെയുള്ള വിധിയെന്നതല്ല, ഇത് സമൂഹത്തിനുള്ള താക്കീതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 മെയ് 2022 (15:24 IST)
വിസ്മയകേസില്‍ പ്രതിയായ കിരണ്‍ കുമാറിന് പത്തുവര്‍ഷം തടവ് ശിക്ഷവിധിച്ചത് വിസ്മയയ്ക്കുള്ള ഒരു തരം നീതി തന്നെയാണ്. എന്നാല്‍ സമൂഹത്തിന് വലിയ സന്ദേശവും താക്കിതുമാണ് ഇതുവഴി നടന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അതേസമയം മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയില്‍ സന്തോഷമെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു. സമൂഹത്തിന് മാതൃകാപരമായ വിധിയാണ് കോടതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. വിധിയില്‍ അപ്പീല്‍ നല്‍കണമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍