സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വേഗമേറിയ താരങ്ങളായി വിനിയും അജ്‌മലും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.97 സെക്കന്‍ഡിലാണ് അജ്മല്‍ ഒന്നാമത് എത്തിയത്. പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അജ്‌മല്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ പി വി വിനി 12.63 സെക്കന്‍ഡിലാണ് ഒന്നാമത് എത്തിയത്. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനി.
അതേസമയം, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ കോഴിക്കോടിന്റെ എല്‍ഗ തോമസ് വിജയിയായി.