മണിയുടെ മരണം; പൊലീസ് ഇരിട്ടിൽ തപ്പുന്നു, ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന അംഗീകാരം മരണശേഷവും ആവർത്തിക്കപ്പെടുന്നുവെന്ന് വിനയൻ

വ്യാഴം, 14 ജൂലൈ 2016 (09:51 IST)
കലാഭവൻ മണിയുടെ അകാലമരണത്തിന് നാലുമാസം കഴിഞ്ഞു. എന്നാൽ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങ‌ൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കേസന്വേഷണം പാതിവഴിയിലായിരിക്കുകയാണ്. മണിയുടെ മരണ കാരണം ഇനിയും തെളിയിക്കുകയോ, വ്യക്തമാക്കുകയോ ചെയ്യാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നത് ഖേദകരമെന്ന് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ധാരാളം നല്ലകാര്യങ്ങൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന് ഇക്കാര്യത്തിലും ശക്തവും സത്യസന്ധവും നീതിയുക്തവുമായ നടപടിയിലൂടെ മണിയുടെ മരണത്തിന്റെ ദുരൂഹത നീക്കാൻ കഴിയുമെന്നു താൻ പ്രത്യാശിക്കുന്നു. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നുയർന്നു വന്ന അത്യപൂർവ്വമായ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചിരുന്നോൾ കിട്ടാതിരുന്ന അംഗീകാരത്തിന്റെ തുടർച്ച മരണശേഷവും ആവർത്തിക്കപ്പെടുന്നു എന്ന ദുഖകരമായ ചരിത്ര സത്യവും രേഖപ്പെടുത്തേണ്ടി വരുമെന്നും വിനയൻ പറയുന്നു.

വെബ്ദുനിയ വായിക്കുക