കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസര്‍ പിടിയിലായി

ശനി, 23 മെയ് 2015 (17:25 IST)
കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസര്‍ പൊലീസ് വലയിലായി. ഭൂമിക്കു പട്ടയം അനുവദിക്കാനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനു 5000 രൂപാ ആവശ്യപ്പെട്ടാണു കുറ്റാട്ടൂര്‍ വില്ലേജ് ഓഫീസര്‍ ആര്‍.രതീഷ് വിജിലന്‍സ് വിരിച്ച വലയില്‍ കുടുങ്ങിയത്.
 
വിജിലന്‍സ് ഡി.വൈ.എസ്.പി എ.വി പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു രതീഷിനെ കുടുക്കിയത്. കുറ്റാട്ടൂര്‍ സ്വദേശി ടി.നാണുവില്‍ നിന്നാണു രതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്. നാണുവിന്‍റെ മകളുടെ ഭര്‍ത്താവിനു അവകാശപ്പെട്ട ഭൂമിക്കു പട്ടയം നല്‍കാനാണു രതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്.

വെബ്ദുനിയ വായിക്കുക