വെട്ടുകത്തി മനോജ് എന്നറിയപ്പെടുന്ന പേട്ട മൂന്നാം മനയ്ക്കല്‍ ചീലോട്ട് വീട്ടില്‍ മനോജിനെ ഗുണ്ടാ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മോഷണം, ഭവനഭേദനം, വധശ്രമം എന്നീ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.
2013 ല്‍ കരുതല്‍ തടങ്കല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറു മാസം ജയിലിലിട്ടെങ്കിലും പുറത്ത് വന്ന് രണ്ട് അക്രമകേസുകളില്‍ പെട്ടതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പേട്ട സ്വദേശി ദീപുവിനെ ആക്രമിച്ചതും മൂന്നാം മനയ്ക്കലിലെ ഒരു യുവതിയെ വീടുകയറ് ആക്രമിച്ചതും ഇയാള്‍ക്കെതിരെ കേസായിട്ടുണ്ട്.