കോളജ്‌ അധ്യാപക നിയമനത്തില്‍ എസ്‌എന്‍ഡിപിയെ സര്‍ക്കാര്‍ ചതിച്ചു: വെള്ളാപ്പള്ളി

വ്യാഴം, 9 ജൂലൈ 2015 (17:30 IST)
കോളജ്‌ അധ്യാപക നിയമനത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ചതിച്ചുവെന്ന്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ പ്രസ്‌ഥാനങ്ങളോട്‌ സര്‍ക്കാരിന്‌ ചിറ്റമ്മ നയമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സിപിഎമ്മിലെ അനൈക്യമാണെന്ന്‌ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയ്‌ക്ക് കാരണം. നേതാക്കള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചാലേ വിജയിക്കാനാകൂ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക