വിഷ പച്ചക്കറികള്‍ ആഗസ്ത് നാലുമുതല്‍ ചെക്ക് പോസ്റ്റില്‍ തടയും
തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് അമിതകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ എത്തുന്നതിനു തടയിടാനുള്ള ഫുഡ്‌സേഫ്റ്റി വകുപ്പിന്റെ കര്‍ശന പരിശോധന ആഗസ്ത് നാലുമുതല്‍ തുടങ്ങും. ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍ ഇല്ലാതെ വരുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ കേരള അതിര്‍ത്തിയിലെ ചെക് പോസ്റ്റില്‍ തടയും. ആഗസ്ത് നാലിനുമുമ്പ് വ്യാപാരികള്‍ രജിസ്ട്രേഷന്‍ എടുത്തിരിക്കണമെന്നാണ് കേരളം അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ കാണിച്ച് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ തമിഴിലും മലയാളത്തിലും അറിയിപ്പ് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലെത്തുന്ന പച്ചക്കറികളില്‍നിന്നു സാമ്പിള്‍ ശേഖരിച്ച് ലാബുകളില്‍ പഠനത്തിനായി അയയ്ക്കാന്‍ പ്രത്യേകസ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. മനുഷ്യജീവനു ഹാനികരമായ കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ കേരളത്തിലേക്കു കടത്തുന്നതു തടയാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ എങ്ങുമെത്താതിരുന്നത് വാര്‍ത്തയായതോടെയാണ് ഫുഡ്‌സേഫ്റ്റി വിഭാഗം രംഗത്തെത്തിയത്.