ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത്, ഫെഡറലിസം തകർക്കരുത്: വി ഡി സതീശൻ

ബുധന്‍, 12 ഒക്‌ടോബര്‍ 2022 (17:04 IST)
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രസർവീസിലേക്കുള്ള നിയമന പരീക്ഷകൾ, കേന്ദ്ര സർവകലാശാലകൾ,സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂർണ്ണമായും ഹിന്ദിയിലാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ രൂപം നൽകിയ പാർലമെൻ്റിൻ്റെ ഔദ്യോഗിക ഭാഷാ സമിതി ശുപാർശ ചെയ്തത്.
 
പരീക്ഷകൾ പൂർണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയ വിഭാഗം യുവാക്കളുടെ ഭാവിയെ തീരുമാനം ഇല്ലാതാക്കുമെന്നും തൊഴിൽ അന്വേഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴുമെന്നും വിഡി സതീശൻ പറഞ്ഞു. ഏതെങ്കിലും ഒരു ഭാഷ രാജ്യമാകെ അടിച്ചേൽപ്പിക്കുന്നത് നാനാത്വത്തിൽ ഏകത്വമെന്ന ഭരണഘടനാ സങ്കൽപ്പത്തിനെതിരാണെന്നും രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരായ നീക്കമാണെന്നും സതീശൻ പറഞ്ഞു.
 
വ്യത്യസ്ത ഭാഷകളും സംസ്‌കാരവും കാലങ്ങളായി തുടരുന്ന രാജ്യത്ത് ഹിന്ദി നിര്‍ബന്ധിത പൊതുഭാഷയാക്കാനുള്ള നീക്കം രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്നും സതീശൻ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍