ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്‌പെന്‍ഷന്‍.നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതല്‍ കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.