വത്സലൻ കൊലക്കേസ്: മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവ്

ചൊവ്വ, 9 ജൂണ്‍ 2015 (14:20 IST)
ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഎം നേതാവ് കെപി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തൃശൂരിലെ അതിവേഗ കോടതിയാണ് വിവാദമാ‍യ കേസില്‍ ശിക്ഷ പറഞ്ഞത്. പിഴത്തുകയിൽ രണ്ടു ലക്ഷം രൂപ വത്സന്റെ കുടുംബത്തിനു നൽകണം. 
 
ചാവക്കാട് സ്വദേശികളായ ഹുസൈൻ , കരീം, നസീർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രധാന പ്രതി സുലൈമാൻകുട്ടി പിന്നീടു കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതി ഒളിവിലാണ്. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഏപ്രില്‍ പതിനാറിന് വൈകിട്ട് 5.30നാണ് വല്‍സലന്‍ കൊലചെയ്യപ്പെട്ടത്. നിലവിലെ ഗുരുവായൂർ എംഎൽഎ കെവി അബ്ദുൽഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വത്സലന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എഎച്ച് അക്ബറിനും പരുക്കേറ്റിരുന്നു.
 

വെബ്ദുനിയ വായിക്കുക