വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; സി പിഎം ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കും
ശനി, 5 നവംബര്‍ 2016 (10:25 IST)
വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സി പി എം ജില്ല സെക്രട്ടറിക്ക് എതിരെ നടപടി. തൃശൂര്‍ സി പി എം ജില്ല സെക്രട്ടറി കെ രാധാകൃഷ്‌ണനെതിരെ കേസ് എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സി പി എം നേതാക്കളായ ജയന്തനെയും ബിനീഷിനെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി വിശദീകരിക്കുമ്പോള്‍ ആയിരുന്നു രാധാകൃഷ്‌ണന്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും പേര് വെളിപ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകര്‍ പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍, അത് അവഗണിച്ചുകൊണ്ട് ആരോപണവിധേയനായ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നായിരുന്നു രാധാകൃഷ്‌ണന്റെ നിലപാട്.
രാധാകൃഷ്‌ണന്റെ നടപടിക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അംഗം പ്രമീളദേവി വ്യക്തമാക്കിയിരുന്നു.