എസ്എന്‍ഡിപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് വി മുരളീധരന്
എസ്എന്‍ഡിപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. എസ്എന്‍ഡിപിയെ മത്സരത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മുരളീധരന്. വിഎം സുധീരന്‍ന്റെ പ്രസ്താവന എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമോ എന്ന ഭയംമൂലമെന്നും വി മുരളീധരന് പറഞ്ഞു.
നേരത്തെ സംഘപരിവാറിന്റെ കാവല്‍ക്കാരായി എസ്എന്‍ഡിപി മാറുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പറഞ്ഞിരുന്നു. ശ്രീനാരായണ ധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അതു ചെയ്യുന്നില്ല. എസ്എന്‍ഡിപി സന്ദേശവും സംഘപരിവാര്‍ സന്ദേശവും യോജിച്ചു പോകില്ല. പരസ്പരം യോജിക്കാത്ത രണ്ടു ആശയങ്ങളെ കൂട്ടിക്കെട്ടാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.