ഉത്ര കൊലപാതക കേസ്: അറസ്റ്റിലാകുന്നതിനു മുന്‍പ് സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണ സംഘം

ശ്രീനു എസ്

വ്യാഴം, 28 മെയ് 2020 (12:01 IST)
ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം. സൂരജിന്റെ വീടിനടുത്തുള്ള അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
 
അന്വേഷണത്തിന്റെ ഭാഗമായി സൂരജിന്റെ ഒരുവര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. കൂടാതെ ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കുകയും ചെയ്യും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാര്‍ച്ച് രണ്ടിന് സൂരജ് ബാങ്കിലെത്തി ലോക്കര്‍ തുറന്നിരുന്നു. ഈമാസം 24നാണ് സൂരജ് അറസ്റ്റിലാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍