ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിനു തുല്യം; ജനുവരി 22 ന് ശ്രീരാമജ്യോതി തെളിയിക്കാന്‍ ആഹ്വാനം ചെയ്ത് ഉണ്ണി മുകുന്ദന്‍

രേണുക വേണു

വ്യാഴം, 18 ജനുവരി 2024 (20:00 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്റെ ആഹ്വാനം. ബിജെപി അനുയായി കൂടിയായ ഉണ്ണി മുകുന്ദന്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം
 
ജനുവരി 22 നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അന്നേ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍