മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സരിത നായരുമായി ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്‌ണന്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ മൊഴി നല്കവേയായിരുന്നു ബിജു രാധാകൃഷ്‌ണന്റെ വിവാദമായ വെളിപ്പെടുത്തല്‍. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ബിജു കമ്മീഷനു മുമ്പാകെ അറിയിച്ചു.
മന്ത്രിമാരായ അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍ എം എല്‍ എ, ആര്യാടന്‍ ഷൌക്കത്ത്, അനില്‍ കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നും ബിജു മൊഴി നല്കിയിട്ടുണ്ട്. പാണക്കാട് ബഷീറലി തങ്ങളുമായും സരിതയ്ക്ക് ബന്ധമുണ്ടെന്നും ബിജു പറഞ്ഞു.