വണ്ടിച്ചെക്ക് നല്‍കി സ്വര്‍ണ്ണം വാങ്ങി: രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ബുധന്‍, 19 നവം‌ബര്‍ 2014 (17:58 IST)
വണ്ടിച്ചെക്ക് നല്‍കി ആറുലക്ഷം രൂപയുടെ സ്വര്‍ണ്ണം വാങ്ങി ജുവലറി ഉടമയെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇടത്തിമണ്‍ കാര്‍ത്തി വീട്ടില്‍ ലളിത (40), കണമ്പൂര്‍ കണ്ണങ്കര ഇന്ദിര ഓഡിറ്റോറിയത്തിനു സമീപം താമസം ലതിക (40) എന്നിവരാണു പൊലീസ് പിടിയിലായത്.

കഴിഞ്ഞ ജനുവരിയിലാണു കണിയാപുരത്തെ ഒരു ജുവലറിയില്‍ നിന്ന് മകളുടെ വിവാഹാവശ്യത്തിനായി എന്ന് ധരിപ്പിച്ച് സ്വര്‍ണ്ണം വാങ്ങിയത്. മൂന്നു ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന് പറഞ്ഞ് ഇന്ത്യന്‍ ബാങ്കിന്‍റെ ചെക്കും നല്‍കി. എന്നാല്‍ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് നിരവധി തവണ ജുവലറി ഉടമ ഇവരെ പണത്തിനായി സമീപിച്ചെങ്കിലും ഇവര്‍ വിവിധ ഇടപാടുകളില്‍ തിരിമറി കാട്ടുന്നവരാനെന്നു കണ്ടെത്തി. തുടര്‍ന്നാണു പൊലീസില്‍ പരാതി നല്‍കിയത്,.

കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ കെ.എസ്.അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു കൂട്ടായി മറ്റൊരു സ്ത്രീയും ഏതാനും പുരുഷന്മാരും ഉള്ളതായി സംശയിക്കുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക